Monday, 25 April 2011



കൈകള്‍ കെട്ടി
കാലു കെട്ടി
കനവു കെട്ടി
കണ്ണീരുരവ കെട്ടി
മുന്നിലെച്ചില്‍ചട്ടി നീട്ടി
അവരരിഞ്ഞുണ്ണുന്നു ജീവിതദീനദേഹങ്ങള്‍



കത്തിവീഴുവതെന്റെ കരളില്‍
രക്തമൊഴുകുവതെന്റെ വിളിയില്‍
അഗ്നിപൊട്ടുവതെന്റെ പ്രാണനിലെന്റെ നോവുകളില്‍




എന്നെയാണവരെന്നെയാനവരെന്നുമെന്നും വേട്ടയാടിയ-
തെന്നെയാണവരെന്നെയാനവര്‍ കൊന്നു തിന്നുവതും.